എളവളളി പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു
എളവളളി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്മാര്‍ട്ട് അങ്കണവാടി ടി.എന്‍ പ്രതാപന് എം.പി ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപ ചിലവഴിച്ചാണ് 60 -)ം നമ്പര്‍ രോഹിണി അങ്കണവാടി പുനര്‍ നിര്‍മ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണു ഗോപാല്‍ മുഖ്യാതിഥിയായി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ – സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.