ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പറപ്പൂര് സ്വദേശി മരിച്ചു.
തൃശ്ശൂര്‍ മുണ്ടൂപ്പാലത്തില്‍ ഉണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പറപ്പൂര് സ്വദേശി മരിച്ചു. പറപ്പൂര് നീലങ്കാവില്‍ ഫ്രാന്സിസിന്റെ് മകന് 19 വയസുള്ള ബിബിനാണ് മരിച്ചത്. ബിബിനും പറപ്പൂര് പാണേങ്ങാടന് ഫ്രാന്സിസിന്റെ് മകന് ഫെഡറിക്കും ചൊവ്വാഴ്ച രാവിലെ കോളജിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. കോതമംഗലം മാര്‍ ഏലിയാസ് കോളജിലെ ഒന്നാം വര്‍ഷ ബിഎസ്ഡബ്ല്യു വിദ്യാര്‍ഥികളാണ് ഇരുവരും ബിന്ദുവാണ് ബിബിന്റെ മാതാവ്. എബിന്, സെബിന് എന്നിവര്‍ സഹോദരങ്ങളാണ്.