പുഴയിലെ ചേറു വാരാത്തതുമൂലം മത്സ്യങ്ങള്‍ ഇല്ലാതെയായി, മത്സ്യ തൊഴിലാളികള്‍ ദുരിതത്തില്‍
പുഴയിലെ ചേറു വാരാത്തതുമൂലം മത്സ്യങ്ങള്‍ ഇല്ലാതെയായി, മത്സ്യ തൊഴിലാളികള്‍ ദുരിതത്തില്‍. പാവറട്ടി, കുണ്ടുകടവ്, മരുതയൂര്, കാളാനി, ഒരുമനയൂര്‍ പ്രദേശത്ത ഇരുന്നുറോളം മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ ആണ് മീന്‍ വേണ്ടത്ര ലഭിക്കാത്തതു മൂലം കഷ്ടപ്പാടിലായിരിക്കുന്നത്. ആദ്യകാലങ്ങളില്‍ പുഴയില്‍ സുലഭമായി ലഭിച്ചിരുന്ന കണമ്പ്, കരിമീന്‍, ചെമ്മീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ പുഴയില്‍നിന്ന് അപ്രത്യക്ഷമായ നിലയില്‍ ആണ്. പുഴയില്‍ പോയാല്‍ നൂറ് രൂപ പോലും ലഭിക്കാത്ത അവസ്ഥയിലാണെന്ന് മത്സ്യ തൊഴിലാളി സംഘടന പ്രതിനിധി എം.എ അര്ജുനന് പറഞ്ഞു. പുഴ ആഴം ഇല്ലാത്തതിനാല്‍ ചേറ് പെട്ടന്ന് ചൂട് പിടിക്കുകയും മത്സ്യങ്ങള്‍ക്ക് നിലനില്‍ക്കാനുള്ള സാഹചര്യം ഇല്ലാതാവുകയും ചെയ്യുന്നു. ചേറ്റുവ മുതല്‍ ചക്കംകണ്ടം വരെയുള്ളവര്‍ ആണ് ഏറ്റവും അധികം ദുരിതം നേരിടുന്നത്. ആദ്യ കാലങ്ങളില്‍ പുഴയില്‍ നിന്ന് ചേറ് കുത്തി എടുത്തിരുന്നു. എന്നാല്‍ പുതിയ നിയമങ്ങള്‍ വന്നതോടെ മണ്ണ് എടുക്കാതിരിക്കുകയും പുഴയില്‍ മണ്ണ് വന്ന് നിറയുകയുമാണ്.