നേതാക്കളടക്കമുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി
എളവള്ളി വാക പ്രദേശത്ത് നിന്നും മണ്ണെടുക്കുന്നതില്‍ പ്രതിഷേധിച്ച പരിസര വാസികളെയും സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവരെയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ജിയോളജിക്കല്‍ വകുപ്പിന്റെ അനുമതിയോടെയാണ് മണ്ണെടുപ്പ് നടന്നിരുന്നത്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.ജെ സ്റ്റാന്‍ലി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണു എളവള്ളി, സി.പി.ഐ നേതാക്കളായ ഷാജി കാക്കശ്ശേരി, സി.കെ. രമേഷ്, സി.പിഎം നേതാവ് അശോകന് പത്യാല എന്നിവരെയും പരിസരവാസികളായ സ്ത്രീകളടക്കമുള്ള 11 പേരെയുമാണ് അറസ്റ്റ് ചെയ്തത്. സി.ഐ സി. പ്രേമാനന്ദകൃഷ്ണന്, എസ്.ഐ എ. അഫ്സല് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. മണ്ണിടിച്ചില്‍ നടന്ന പരിസ്ഥിതി ലോ പ്രദേശത്താണ് മണ്ണെടുക്കല്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാന്‍ലി പറഞ്ഞു. ഈ പ്രദേശത്തെ മണ്ണെടുപ്പ് നിര്‍ത്തുമെന്ന് പറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് തന്നെ 3,500 ല്‍ പരം ലോഡ് മണ്ണ് എടുത്ത് വില്‍ക്കുന്നതിന് ഒത്താശ ചെയ്തുവെന്നും സ്റ്റാന്‍ലി ആരോപിച്ചു. മണ്ണെടുക്കുന്നതിന പഞ്ചായത്ത് അനുമതി നല്‍കിയതിലും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ്ര്രപകടനം നടത്തി.