ഇഞ്ചികുന്നില് നിന്ന് മണ്ണ്എടുക്കുവാനുള്ള ജിയോളജി വകുപ്പിന്റെ അനുമതി റദ്ദാക്കണമെന്ന് സി പി ഐ
എളവള്ളി -വാക,ചേലൂര്‍ ഭാഗത്തെ ഇഞ്ചികുന്നില് നിന്ന്മണ്ണ്എടുക്കുവാനുള്ള ജിയോളജി വകുപ്പിന്റെ അനുമതി റദ്ദാക്കണമെന്ന് സി പി ഐ എളവള്ളി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയത്തിനുശേഷം വാക, ചേലൂര്‍ പ്രദേശത്ത് മണ്ണിടിയുകയും വിദഗ്ദ്ധര്‍ പരിശോധന നടത്തി ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുള്ളതാണെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടി. ഈ പ്രദേശത്ത് മണ്ണ് ഖനനം പാടില്ലെന്ന് പഞ്ചായത്ത് തീരുമാനമെടുത്ത് അധികൃതരെ അറിയിക്കണമെന്നും ആവശൃപ്പെട്ടു. മണലൂര്‍ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ഷാജി കാക്കശ്ശേരി, ലോക്കല്‍ സെക്രട്ടറി സി കെ. ബാബു, ടി എ ഗോപി, പി എം അനീഷ്, ടി എസ് സജു, ടി എ പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.