ഭീമന് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു
ചാവക്കാട് കടപ്പുറം തൊട്ടാപ്പ് കടല്‍ തീരത്ത് ഭീമന് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ഏകദേശം 15 അടിയോളം നീളം കണക്കാക്കുന്ന തിമിംഗലത്തിന്റെ ജഡമാണ് ചൊവ്വാഴ്ച വൈകിട്ടോടെ കരക്കടിഞ്ഞത്. ബീച്ചില്‍ കരിങ്കല്‍ ഭിത്തിയോട് ചേര്‍ന്നാണ് ജഡം അടിഞ്ഞത്. അഴുകി തുടങ്ങിയ തിമിംഗലത്തിന്റെ ശരീര ഭാഗങ്ങള്‍ അടര്‍ന്നുതുടങ്ങിയ നിലയിലാണ്. അസഹ്യമായ ദുര്‍ഗന്ധവും വമിക്കുന്നുണ്ട്്. വിവരമറിഞ്ഞ് നിരവധിപേരാണ് സ്ഥലത്തെത്തിയത്.