പാവറട്ടി സാന്‍ജോസ് ആശുപത്രിയില്‍ രോഗികളുടെ ലാബ് പരിശോധനകള്‍ക്കായി അത്യാധുനിക ഉപകരണങ്ങള്‍ എത്തി
പാവറട്ടി സാന്‍ജോസ് ആശുപത്രിയില്‍ രോഗികളുടെ ലാബ് പരിശോധികള്ക്കായി അത്യാധുനിക ഉപകരണങ്ങള്‍ എത്തി. ആസ്റ്റിറ ബയോ കെമിസ്ട്രി മെഷീനാണ് എത്തിയിട്ടുള്ളത്. ലിവര്‍ ഫംഗ്ഷന്, കിഡ്നി ഫംഗ്ഷന്, ഷുഗര്‍ തുടങ്ങിയവ പരിശോധിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്. പരിശോധന ഫലത്തിന്റെ കൃത്യത ഉറപ്പ് വരുത്തുന്നതിനായി പാത്തോളജിസ്റ്റ് ഡോ. രഞ്ജു ഒ. റാഫേലിനെ നിയമിച്ചിട്ടുണ്ട്. ഡയറക്ടര്‍ ഫാ. ജോണ്സണ് ഐനിക്കല്‍ ആശിര്‍വാദം നടത്തിയ ശേഷം ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ വിമല്‍ വര്‍ഗീസ്, മേട്രണ്‍ സിസ്റ്റര്‍ എലിസ തച്ചില്‍, എം.പി ജെറോം, സുബിരാജ് തോമസ്, ടി.ടി.ജോസ്, ഡോ. വിവേക് ആന്‍ഡ്രൂസ്, ഡോ.ഫെലിക്സ് എന്നിവര്‍ സംസാരിച്ചു.