നെല്ല് ഉല്പാദനം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് മുല്ലശേരി പഞ്ചായത്ത് ബജറ്റ്.
നെല്ല് ഉല്പാദനം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് മുല്ലശേരി പഞ്ചായത്ത് ബജറ്റ്. 25.20 കോടി രൂപ വരവും 24.91 ചെലവും 28.84 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് കെ പി അലി അവതരിപ്പിച്ചത്. ഭവന നിര്‍മ്മാണത്തിന് 1.83 കോടി രൂപയും ഗ്രാമീണ റോഡ് വികസനത്തിന് ഒരു കോടിയും ബജറ്റ് വിഹിതമുണ്ട്. മണ്ണ്, ജലം, പ്രകൃതിസംരക്ഷണം, ടൂറിസം വികസനം എന്നിവക്ക് 2.05 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. പ്രസിഡന്റ് ശ്രീദേവി ജയരാജന് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്പേഴ്സന്മാരായ ശ്രീദേവി ഡേവീസ്, മിനി മോഹന്‍ദാസ്, ദില്‍ന ധനേഷ്, അംഗങ്ങളായ ക്ലമന്റ് ഫ്രാന്‍സിസ്, ടി ജി പ്രവീണ്‍, സുനീതി അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.