പാവറട്ടി തീര്‍ഥകേന്ദ്രത്തില്‍ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ ആചരിച്ചു.
പാവറട്ടി സെന്റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ ആചരിച്ചു. തിരുനാള്‍ നേര്‍ച്ച ഊട്ടിന് ആയിരങ്ങളാണ് തീര്ത്ഥകേന്ദ്രത്തിലെത്തിയത്. നേര്ച്ചഊട്ടിന്റെ വെഞ്ചിരിപ്പ് കര്‍മ്മം തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ.ജോണ്സണ് അയിനിക്കല്‍ നിര്‍വ്വഹിച്ചു. മാനേജിംഗ് ട്രസ്റ്റി വി.പി.പാപ്പച്ചന്, കേന്ദ്ര സമിതി കണ്‍വീനര്‍ സേവിയര്‍ അറയ്ക്കല്‍, കണ്‍വീനര്‍ ഡേവിസ് തെക്കേക്കര, ഒ.ജെ. ജസ്റ്റിന്, എന്‍.ജെ. ലിയോ കെ.ഒ.ബാബു, ജോബി ഡേവിഡ്, പി.ആര്.ഒ. റാഫി നീലങ്കാവില്‍ എന്നിവര്‍ നേതൃത്വം നല്കി. സമുദായ മഠത്തില്‍ വിജയന്റെ നേതൃത്വത്തില്‍ 15,000 പേര്‍ക്കുള്ള സദ്യ യാണ് തയാറാക്കിയത്. രാവിലെ നടന്ന റാസ കുര്‍ബാനയ്ക്ക് ഫാ.ജിയോ തെക്കിനിയത്ത് മുഖ്യ കാര്‍മികനായി. ഫാ.ലിജോ ബ്രഹ്മക്കുളം സന്ദേശം നല്കി. അസിസ്റ്റന്റ് വികാരിമാരായ ഫാ.മേജോ മുത്തുപീടിക, ഫാ. ജോണ്‍ പുത്തൂര്‍ എന്നിവര്‍ സഹകാര്‍മ്മികരായി. രാത്രി വള തേര് എഴുന്നള്ളിപ്പുകള്‍ നടന്നു.