ഉത്പാദന മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുളള ബജററ് വൈസ് പ്രസിഡന്റ് ബി.കെ സുദര്ശനന് അവതരിപ്പിച്ചു
ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ ഉത്പാദന മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുളള ബജററ് വൈസ് പ്രസിഡന്റ് ബി.കെ സുദര്ശനന് അവതരിപ്പിച്ചു. 36.95 കോടി രൂപ വരവും, 35.92 കോടി രൂപ ചിലവും, 1.03 കോടി രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. തൊഴിലുറപ്പു പദ്ധതിക്കായി 3 കോടിയും, കാര്‍ഷിക മേഖലയ്ക്ക് 30 ലക്ഷവും, സേവനമേഖലയ്ക്ക് 20 കോടിയും, ലൈഫ് ഭവന നിര്‍മ്മാണത്തിന് 11.76 കോടിയും, വനിത ശിശു ക്ഷേമത്തിന് 38.2 ലക്ഷവും വകയിരുത്തി. ജെന്‍ഡര്‍ സമത്വത്തിന് 16 ലക്ഷവും നീക്കിവെച്ചു. പ്രസിഡണ്ട് സുശീല സോമന് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സതീഷ് പനയ്ക്കല്‍, സെക്രട്ടറി പി.ഡി പരമേശ്വരന് എന്നിവര്‍ സംസാരിച്ചു.