പൊള്ളുന്ന വേനലില്‍ പറവകള്‍ക്ക് ദാഹജലമൊരുക്കി തജ്നീദ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ്
പൊള്ളുന്ന വേനലില്‍ പറവകള്‍ക്ക് ദാഹജലമൊരുക്കി തജ്നീദ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ്. ‘പറവകള്‍ക്ക് ദാഹജലം’ എന്ന പേരില്‍ ആരംഭിച്ച ക്യാമ്പയിന് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ലിയോ ഉദ്ഘാടനം ചെയ്തു. വേനലില്‍ ദാഹജലം ലഭിക്കാതെ പക്ഷികള്‍ ചത്തൊടുങ്ങുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നൂറു കുടങ്ങളില്‍ ആയിരം പറവകള്‍ക്ക് ദാഹജലം ഒരുക്കുന്നതാണ് പദ്ധതി. കുടിവെള്ളം നിറയ്ക്കാന്‍ തയാറാക്കിയ പാത്രങ്ങള്‍ പാവറട്ടി, മരുതയൂര്, വെന്മേനാട് മേഖലയിലെ വീട്ടു തൊടികളിലും, കച്ചവട സ്ഥാപനങ്ങളോടു ചേര്‍ന്നും സ്ഥാപിക്കും. ക്ലബ്ബ് പ്രസിഡന്റ് നിസാര്‍ മരുതയൂര് അധ്യക്ഷത വഹിച്ചു. പാവറട്ടി പഞ്ചായത്തംഗം ടി.കെ സുബ്രഹമണ്യന്‍, ക്ലബ്ബ് സെക്രട്ടറി എ.കെ ഷിഹാബ്, എന്‍.ജെ ലിയോ, കെ.സി കാദര്‍ മോന്, വര്‍ഗ്ഗീസ് പാവറട്ടി, എന്‍.എം ഫൈറൂസ്, ജോസ് പാവറട്ടി, ഷെബീര്‍ ഏറത്ത് എന്നിവര്‍ സംസാരിച്ചു.