ആക്ട്സ് പറപ്പൂര് ബ്രാഞ്ചിനുളള ആംബുലന്‍സ് നല്കല് ചടങ്ങ് ഫ്ളാഗ് ഓഫ് ചെയ്തു
ആക്ട്സ് പറപ്പൂര് ബ്രാഞ്ചിനുളള ആംബുലന്‍സ് നല്കല് ചടങ്ങ് സേവ്യര്‍ ചിറ്റിലപ്പിള്ളിഎം.എല്‍.എ, പോന്നോര് പള്ളി വികാരി ഫാ.സിജോ അരീക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. പറപ്പൂര് മാര്‍ക്കറ്റ് പരിസരത്ത് നടന്ന ചടങ്ങ് പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആനി ജോസ് ഉല്‍ഘാടനം ചെയ്തു. സില്‍വര്‍ കോണ്ടിമെന്റ്സാണ് ആംബുലന്‍സ് നല്‍കിയത്. ആക്ട്സ് രക്ഷാധികാരി ലില്ലി ജോസും, സില്‍വര്‍ കോണ്ടിമെന്റ്സ് ഉടമകളായ ജസ്റ്റിന് ജോസ്, ജെയ്സന് ജോസ് എന്നിവര്‍ ചേര്‍ന്ന് പൊറുത്തൂര് ജോസ് മെമ്മോറിയില്‍ ആംബുലന്‍സ് പറപ്പൂര് ബ്രാഞ്ചിനു കൈമാറി. ആക്ട്സ് പറപ്പൂര് ബ്രാഞ്ച് പ്രസിഡണ്ട് എ.വി. കറപ്പകുട്ടി അധ്യക്ഷത വഹിച്ചു. തോളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.രഘുനാഥന് മുഖ്യാതിഥിയായിരുന്നു. തോളൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സന്‍ ഷീന വില്സന് അംഗത്വ വിതരണം നിര്‍വ്വഹിച്ചു. സുനില്‍ പാറമ്പില്, പി.ഡി. വിന്‍സന്റ്, കെ.കെ. വാസു, ജോണി എടക്കളത്തൂര്‍, പി.പി ജോണി, ജോര്‍ജ്ജ് മാത്യു, ജിന്‍ ജോ തോമസ്, കെ.കെ. ഫ്രാന്‍സീസ് എന്നിവര്‍ സംസാരിച്ചു.