വിവിധ സംഘടനകളുടെ വനിതാ ദിനാചരണം
വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറിയിലെ വനിതാവേദി സംഘടിപ്പിച്ച വനിതാ ദിനാചരണം ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. പഞ്ചഗുസ്തിയില്‍ നാഷണല്‍ ലെവലില്‍ വെള്ളി മെഡല്‍ നേടിയ രെഹ്ന റഷീദിനെയും, ആഗോള ഓണ്‍ലൈന്‍ കൂട്ടയമയുടെ ‘അക്ഷരയാനം’ പുരസ്ക്കാരം നേടിയ ചിറ്റാട്ടുകര നാഷണല്‍ പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയന്‍ ആനി ജോസിനെയും ചടങ്ങില്‍ ആദരിച്ചു. ഗുരുവായൂര്‍ നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്പ്പേഴ്സണ് ബിന്ദു അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. മുല്ലേശ്ശേരി ബ്ലോക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ് രാമന് മുഖ്യപ്രഭാഷണം നടത്തി. പാവറട്ടി പഞ്ചായത്ത് മെമ്പര്‍ ഷീബ തോമസ്, കവയത്രി ദേവൂട്ടി ഗുരുവായൂര്‍, ദേവസൂര്യ പ്രസിഡണ്ട് കെ.സി അഭിലാഷ്, വനിതാവേദി ചെയര്‍പേഴ്സണ്‍ സചിത വിജയന്, ടി.കെ സുരേഷ്, റെജി വിളക്കാട്ടുപാടം, പ്രഭാകര മാരാര്‍, എം.ജി ഗോകുല്‍ എന്നിവര്‍ സംസാരിച്ചു.അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചഗുസ്തി ദേശീയ മെഡല്‍ ജേതാവ് രഹ്ന റഷീദിനെ ലയണ്‍സ് ക്ലബ് ഓഫ് പാവറട്ടി റോയല്‍ ആദരിച്ചു. ക്ലബ് പ്രസിഡണ്ട് വി.സി ജെയിംസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യൂസ് പാവറട്ടി, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ മെഹ്റൂഫ് എന്നിവര്‍ സംസാരിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിനോടനുബന്ധിച്ച് 86-ാം വയസ്സിലും കൊപ്ര സംസ്കരണം നടത്തുന്ന കടപ്പുറം പാലപ്പെട്ടി ഐഷെയെ കടപ്പുറം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആദരിച്ചു. കഴിഞ്ഞ 65 വര്‍ഷമായി കൊപ്ര സംസ്കരണ രംഗത്ത് സജീവ സാന്നിധ്യമായ ഐഷയ്ക്കുളള ആദരചടങ്ങ് ഡിസിസി ജനറല്‍ സെക്രട്ടറി കെ.ഡി വീരമണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി മുസ്താഖ് അലി അധ്യക്ഷത വഹിച്ചു. കേക്ക് നിര്‍മ്മാണത്തിലൂടെ കുടുംബത്തിന് വരുമാനം കണ്ടെത്തുന്ന റമീന സക്കീറിനെ കുണ്ടഴിയൂര്‍ ജി.എം യു പി സ്കൂളില്‍ ആദരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ.ടി അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു, വാര്‍ഡ് അംഗം കെ.വി ഓമന അധ്യക്ഷത വഹിച്ചു. മികച്ച വനിത സംരംഭകയായ വേദ ബെസ്റ്റിനെ വനിതാ ദിനത്തില്‍ ആദരിച്ചു. സി.സി. ഇന്ത്യ നാഷണല്‍ ഡയറക്ടറാണ് വേദ ബെസ്റ്റിന്. എല്‍.ഐ.സി സാറ്റലൈറ്റ് ബ്രാഞ്ച് മാനേജര്‍ വി. ജയലക്ഷ്മി, കോര്‍പ്പറേറ്റ് മെമ്പര്‍ വി.ജെ. തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.