പെരുവല്ലൂര്‍ കോട്ടുക്കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ നട തുറക്കല്‍ ആഘോഷം വര്‍ണാഭമായി
പെരുവല്ലൂര്‍ ശ്രീ കോട്ടുക്കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിനു ശേഷമുളള നട തുറക്കല്‍ ആഘോഷം വര്‍ണാഭമായി. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം പറ നിറയ്ക്കല്‍, വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം വിവിധ ദേശ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാദസ്വരം, ചെണ്ട, ശിങ്കാരിമേളം തുടങ്ങി വാദ്യമേളങ്ങളോടെ കാവടി, തെയ്യം എന്നിവയുടെ അകമ്പടിയില്‍ താലങ്ങള്‍ ക്ഷേത്രത്തിലെത്തി. ചടങ്ങുകള്‍ക്ക് ട്രസ്റ്റി കെ കുഞ്ഞുണ്ണി, ടി.സുരേഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.