പെരിങ്ങാട് പുഴ വനവത്കരണം; പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി
പാവറട്ടി പെരിങ്ങാട് പുഴ സംരക്ഷിത വനമാക്കുന്നതിനെതിരെ പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. പ്രദേശം സംരക്ഷിത വനമാക്കുന്നതില്‍ പ്രദേശവാസികള്‍ക്ക് ആശങ്കയുള്ളതിനാല്‍ കരട് വിജ്ഞാപനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നാണു പ്രമേയം. വൈസ് പ്രസി ഡന്റ് എം.എ. റജീന അവതരിപ്പിച്ച പ്രമേയത്തെ ബിജെപി അംഗം അനുകൂലിച്ചില്ല. 15 അംഗ ഭരണ സമിതിയില്‍ 2 അംഗങ്ങള്‍ ആരോഗ്യകാരണങ്ങളാല്‍ പങ്കെടുത്തില്ല. ബാക്കിയുള്ളവര്‍ പ്രമേയത്തെ അനുകൂലിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷയായി. വനവല്ക്കരണത്തിനെതിരെ സമരം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തിന്റെ തീരുമാന പ്രകാരമാണു പ്രത്യേക അജന്‍ഡ ഉള്‍പ്പെടുത്തി യോഗം വിളിച്ചത്. കരട് വിജ്ഞാപനം റദ്ദ് ചെയ്യാന്‍ ആവശ്യപ്പെടണമെന്ന പ്രമേയം അവതിര പ്പിക്കണമെന്നായിരുന്നു സര്‍വകക്ഷിയോഗത്തിന്റെ തീരുമാനം