പാലയൂര്‍ മാര്‍ തോമ തീര്‍ഥകേന്ദ്രം തളിയക്കുളത്തില്‍ പന്ത്രണ്ടു വയസ്സുകാരന് മുങ്ങി മരിച്ചു
പാലയൂര്‍ മാര്‍ തോമ തീര്‍ഥകേന്ദ്രം തളിയക്കുളത്തില്‍ പന്ത്രണ്ടു വയസ്സുകാരന് മുങ്ങി മരിച്ചു. എടക്കളത്തൂര്‍ ഷൈബന്റെയും ജസീലയുടെയും മകന് ഹര്‍ഷ് നിഹാര്‍ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് നോമ്പിനോടനുബന്ധിച്ച പ്രാര്‍ത്ഥനക്ക് നേരത്തേ തന്നെ പളളിയില്‍ എത്തിയ ഹര്‍ഷ് മുഖം കഴുകാന്‍ ഇറങ്ങിയപ്പോള്‍ കാല് വഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് അറിയിച്ചതനുസരിച്ച് കരയിലുളളവര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഗുരുവായൂരില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പാവറട്ടി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ആറാം ക്ളാസ്സ് വിദ്യാര്‍ത്ഥിയാണ്. സംസ്ക്കാരം നടത്തി. കോട്ടയത്ത് ജ്വല്ലറി മാനേജരാണ് ഷൈബന്‍. പാലയൂര്‍ സെന്റ് ഫ്രാന്‍സിസ് ഇംഗ്ളീഷ് സ്കൂളിലെ അധ്യാപികയാണ് ജസീല. ഷാന്‍ ആഷിഷ് സഹോദരനാണ്.