ഒരുമനയൂര്‍ പഞ്ചായത്തിന് 2.75 കോടി രൂപയുടെ വികസന പദ്ധതികള്‍
ഒരുമനയൂര്‍ പഞ്ചായത്തിന് 2.75 കോടി രൂപയുടെ വികസന പദ്ധതികള്‍. കുടിവെള്ളം,പാര്‍പ്പിടം, ദാരിദ്ര നിര്‍മ്മാജനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ വികസന സെമിനാറില്‍ അവതരിപ്പിച്ചു. പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ. വി.രവീന്ദ്രന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കയ്യുമ്മു അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷൈനി ഷാജി, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.വി കബീര്‍, ഫിലോമിന, പഞ്ചായത്ത് മെമ്പര്‍മാരായ വിജിത സന്തോഷ്, ഹസീന അന്‍വര്‍, നഷറ മുഹമ്മദ്, സിന്ധു അശോകന്, നസീര്‍ മൂപ്പില്‍, ആരിഫ ജൂഫൈര്‍, ബിന്ദു ചന്ദ്രന്, വി. സി ഷാഹിബാന്‍, കെ.ജെ ചാക്കോ, സെക്രട്ടറി അനിത രാമന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജോഷി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.