എളവള്ളിക്കാവ് മകരപ്പത്ത് ആഘോഷങ്ങള്‍ വര്‍ണാഭമായി
എളവള്ളിക്കാവ് മകരപ്പത്ത് ആഘോഷങ്ങള്‍ വര്‍ണാഭമായി. എഴുന്നള്ളിപ്പിന് മൂന്ന് ഗജവീരന്മാര് അണിനിരന്നു. രാവിലെ നടന്ന തട്ടകകാരുടെ കലംകരിക്കലില് നിരവധി ഭക്തര്‍ പങ്കെടുത്തു. മൂന്ന് ഗജവീരന്മാരെ അണിനിരത്തി തിടമ്പ് എഴുന്നള്ളിപ്പ് നടന്നു. വൈകീട്ട് ദീപാരാധന, അത്താഴപൂജ എന്നിവയുണ്ടായി. തറവാട്ടില്‍ നിന്ന് പറയെടുപ്പും ഉണ്ടായി. മേളത്തിന് എളവള്ളി മിഥുനും പഞ്ചവാദ്യത്തിന് ചൊവ്വന്നൂര്‍ സുധാകരനും നേതൃത്വം നല്കി. ബുധനാഴ്ച രാവിലെ 6.30 മുതല്‍ 10 വരെ തിരുനടയില്‍ പറ വെപ്പ്, 7 ന് വേലവരവ് എന്നിവയുണ്ട്. 12 ന് മഹാ ഗുരുതിക്ക് ശേഷം നടയടക്കും. വിവിധ കമ്മറ്റികളുടെ കാളകളി, കുതിര കളി, മുടിയാട്ടം തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളും ഉണ്ടായിരിക്കും. ഊരാളന്‍ രാമചന്ദ്രന് തൂവാരെ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.