അര നൂറ്റാണ്ടോളമായി പ്രവര്‍ത്തിക്കു വെന്മേനാട് അംഗന്‍വാടി പാവറട്ടി പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ കാണുന്നില്ല
അര നൂറ്റാണ്ടോളമായി പ്രവര്‍ത്തിക്കുന്ന വെന്മേനാട് അംഗന്‍വാടി പാവറട്ടി പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ കാണുന്നില്ലെന്ന്. പ്രാഥമികാരോഗ്യ ഉപകേന്ദ്രം, മൃഗാശുപത്രി ഉപകേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ആസ്തി രജിസ്റ്ററില്‍ ഇല്ലാത്തത്. സ്വന്തം സ്ഥലത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് പഞ്ചായത്തിന്റെ ആസ്തിയില്‍ ഉള്‍പ്പെടാതിരിക്കുന്നത്. 2013 ല്‍ പി.സി. ചാക്കോ എം.പിയുടെ ഫണ്ടില്‍ നിന്ന് 17 ലക്ഷവും പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 2.85 ലക്ഷവും ചെലവഴിച്ചാണ് ഇവിടെ കെട്ടിടം നിര്‍മിച്ചതെന്ന് മുന്‍ വാര്‍ഡ് അംഗം എന്‍.ജെ. ലിയോ പറഞ്ഞു. ഇത്തരം സ്ഥാപനം ആസ്തി രജിസ്റ്ററിലില്ല എന്ന് പറയുന്നത് വലിയ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചായത്തിന്റെ പല കെട്ടിടങ്ങളും ആസ്തി രജിസ്റ്ററിലില്ലാത്തത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിക്കുന്ന വിഷയെ വന്നപ്പോഴാണ് കെട്ടിടം ആസ്തി രജിസ്റ്ററിലില്ലെന്ന് കണ്ടെത്തിയതെന്ന് വാര്‍ഡ് അംഗം ടി.കെ. സുബ്രഹ്മണ്യന് പറഞ്ഞു. ഇക്കാര്യം സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. എത്രയും വേഗം ആസ്തിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.