അടച്ചട്ടിരിക്കുന്ന കെട്ടുങ്ങല്‍ നെഹ്രു പാര്‍ക്ക് തുറുന്നു കൊടുക്കണമെന്നാവശ്യം
പണി പൂര്‍ത്തിയായിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അടച്ചട്ടിരിക്കുന്ന കെട്ടുങ്ങല്‍ നെഹ്രു പാര്‍ക്ക് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. പാര്ക്കിന് മുന്നില്‍ നടന്ന പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സി. പ്രമോദ് ഉദ്ഘാടനം ചെയ്തു. വെങ്കിടങ്ങ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് ഫൈസല്‍ കോടമുക്ക്, നിയോജക മണ്ഡലം പ്രസിഡന്റ് സി.വി വിമല്‍,വൈസ് പ്രസിഡന്റുമാരായ മഹേഷ് കാര്ത്തികേയന്, ഷൈസല്‍ കെട്ടുങ്ങല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഗ്രേസി ജേക്കബ് എന്നിവര്‍ സംസാരിച്ചു.