കെ.എല്‍.ഡി.സി കനാലില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കുപ്പികള്‍ എടുത്തുമാറ്റി
കെ.എല്‍.ഡി.സി കനാലില്‍ അടിഞ്ഞുകൂടിയ ഉപയോഗശൂന്യമായ നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികള്‍ എടുത്തുമാറ്റി. ഡി.വൈ.എഫ്.ഐ ഇടിയഞ്ചിറ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്തത്. ലോക്കല്‍ സെക്രട്ടറി കെ.എ.ബാലകൃഷ്ണന്, ഡി.വൈ.എഫ്.ഐ വെങ്കിടങ്ങ് മേഖല പ്രസിഡന്റ് കെ.എ.സതീഷ്, യൂണിറ്റ് സെക്രട്ടറി വി.കെ.ജിഷ്ണു, പ്രസിഡന്റ് ടി.ജെ.അഭിലാഷ്, അരുണ്‍, ആര്.എ ജാസിം, കെ.ജെ സുമേഷ്, ടി.ആര് സുരേന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.