ചാവക്കാട് എം ആര് ആര് എം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷവും നഴ്സറി കലോത്സവവും യാത്രയയപ്പും നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആര് വി എം ബഷീര്‍ മൗലവി അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ എം യു ഉണ്ണികൃഷ്ണന് റിട്ടയര്‍ ചെയ്തവര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. കൗണ്‍സിലര്‍ എം.പി പ്രമീള ഫോട്ടോ അനാച്ചാദനം ചെയ്തു. രാധാകൃഷ്ണന് കാക്കശേരി, ചാവക്കാട് എസ്.എച്ച്.ഒ വിപിന്‍.കെ. വേണുഗോപാല്‍, സി.എച്ച്. റഷീദ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എംഡി ഷീബ, എം സന്ധ്യ, പി വി നിഷാദ്, കെ എസ് സരിതകുമാരി, ഷൈബി വത്സന്, ഡോ പി വി മധുസൂദനന്, ജെ ലൗലി, സി എല്‍ മാത്യു, എന്‍ വി മധു, പി സുമ, എ എസ് ഗൗരി, പി സി ശ്രീജ എന്നിവര്‍ സംസാരിച്ചു. നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടി വിശിഷ്ടാതിഥിയായി. വിരമിക്കുന്ന അധ്യാപിക പേഴ്സി ജേക്കബ്, അനധ്യാപകന്‍ ഹരിദാസന് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി .
ചാവക്കാട് എം ആര് ആര് എം സ്കൂളിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പും
