തിരുനാള്‍ നിറവില്‍ ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് പള്ളി.
തിരുനാള്‍ നിറവില്‍ ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് പള്ളി. കൂടുതുറക്കല് തിരുക്കര്‍മങ്ങള്‍ ഭക്തിസാന്ദ്രമായി. വ്യാഴാഴ്ച വൈകീട്ട് നാലരക്ക് നടന്ന ദിവ്യബലി, പ്രസുദേന്തി വാഴ്ച, കൂടുതുറക്കല്, പ്രദക്ഷിണം എന്നിവക്ക് ഫാ. റോയ് ജോസഫ് വടക്കന്‍ മുഖ്യകാര്‍മികനായി. വെള്ളിയാഴ്ച തിരുനാള്‍ ദിനത്തില്‍ രാവിലെ പത്തിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ബാബു അപ്പാടന്‍ മുഖ്യകാര്‍മികനാവും. ഫാ. തോമസ് പൂപ്പാടി സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണവും നടക്കും. ശനിയാഴ്ച രാവിലെ ആറരക്ക് ദിവ്യബലിയും വലിയ ഒപ്പീസും നടക്കും.