എളവള്ളി സെന്റ് ആന്റണീസ് ദേവാലയത്തിനു സമീപം ബേബി ചെമ്മണ്ണൂരിനെ വീട്ടില്‍ നിന്നും മൂന്നര പവന് സ്വര്‍ണ്ണം മോഷണംപോയി
എളവള്ളി സെന്റ് ആന്റണീസ് ദേവാലയത്തിനു സമീപം ബേബി ചെമ്മണ്ണൂരിനെ വീട്ടില്‍ നിന്നും മൂന്നര പവന് സ്വര്‍ണ്ണം മോഷണംപോയി. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്കും അഞ്ചു മണിക്കും ഇടയിലാണ് സംഭവം നടന്നിട്ടുള്ളത്. വീടിന്റെ അടുക്കളയോട് ചേര്‍ന്നിട്ടുള്ള അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് വളകളാണ് മോഷണം പോയത്. പാവറട്ടി എസ് ഐ അഫ്സലിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു.