ചേറ്റുവയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ആള് വള്ളത്തില്‍ കുഴഞ്ഞു വീണു മരിച്ചു
ചേറ്റുവയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ആള് വള്ളത്തില്‍ കുഴഞ്ഞു വീണു മരിച്ചു. താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സിദ്ധീഖാണ് മരിച്ചത്. ഇരുപത്തിയെട്ടു തൊഴിലാളികളുമായി കടലില്‍ പോയ മിന്ഹത്തുല് ഹകീം എന്ന വള്ളത്തിലെ തൊഴിലാളിയായിരുന്നു സിദ്ധീഖ്. വല വലിച്ചു കയറ്റുന്നതിനിടെ വള്ളത്തില്‍ തളര്‍ന്നു വീഴുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. സിദ്ധീഖിനെ കരയില്‍ എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവച്ചിരുന്നു.