രാസലഹരി വസ്തുവായ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി മൂന്ന് പേരെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു
രാസലഹരി വസ്തുവായ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി മൂന്ന് പേരെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വാഹനപരിശോധനക്കിടെയാണ് പ്രതികള്‍ കുടുങ്ങിയത്. ചാവക്കാട് പോലീസ് സ്റ്റേഷന് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് രണ്ട് കേസുകളിലായി 27.10 ഗ്രാം എം.ഡി.എം.എയും, 3.12 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്ന് പേര് പിടിയിലായത്. സ്കൂള്‍ – കോളേജുകള്‍ കേന്ദ്രീകരിച്ചും അടുത്തിടെ നടക്കാനിരിക്കുന്ന ഉത്സവങ്ങള്‍ക്കും വിതരണം ചെയ്യാനായി എത്തിച്ച ലഹരി വസ്തുക്കളാണ് പിടികൂടിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. മണത്തല അമ്പലത്ത് അബൂതാഹിര്‍, ഇരട്ടപ്പുഴ കുന്നത്ത് കണ്ണന്, അകലാട് വേട്ടനാട്ടില് ഫെര്‍നാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ വിപിന്‍ .കെ. വേണുഗോപാല്‍, എസ്.ഐ ബിപിന്‍. ബി നായര്‍, ബിജു, എസ്.സി.പി.ഒമാരായ മുനീര്‍, സൗദാമിനി, പ്രജീഷ്, ഹംദ്, സന്ദീപ്, സി.പി.ഒമാരായ വിനീത്, അബൂബക്കര്‍ അഖില്‍, അനസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.