തിരുമംഗലത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ഒരാള്‍ മരിച്ചു
ഏങ്ങണ്ടിയൂര്‍ തിരുമംഗലത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിരുമംഗലം സ്വദേശി വാലിപ്പറമ്പില്‍ അംബുജാക്ഷനാണ് അപകടത്തില്‍ മരിച്ചത്. ആരി വീട്ടില്‍ ബാബു, ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. തെക്കു ഭാഗത്തുനിന്ന് വന്നിരുന്ന കാറാണ് നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. അംബുജാക്ഷന് ആശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു. ബാബുവും ജോസഫും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാബുവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.