ആളൂക്കാരന്‍ ഗ്രൂപ്പിന്റെ, ഗോള്‍ഡ് ലോണിന്റെ ആറാമത് ബ്രാഞ്ച് വാടാനപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു.
ഗോള്‍ഡ്, ഡയമണ്ട്, സില്‍വര്‍, ബാങ്കിംഗ് വ്യാപാര സേവന മേഖലയില്‍ 32 ാം വര്‍ഷത്തിലേക്ക് പ്രവേശിയ്ക്കുന്ന ആളൂക്കാരന്‍ ഗ്രൂപ്പിന്റെ, ഗോള്‍ഡ് ലോണിന്റെ ആറാമത് ബ്രാഞ്ച് വാടാനപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ ഗോള്‍ഡ് ലോണ്‍, ഓണ്‍ലൈന്‍ ബാങ്കിംഗ് തുടങ്ങിയ ആധുനിക സംവിധാനങ്ങളുമായാണ് വാടാനപ്പിള്ളി ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മുരളി പെരുനെല്ലി എം.എല്‍.എ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. നവീകരിച്ച ആളൂക്കാരന്‍ സില്‍വര്‍ ജ്വല്ലറി ഷോറൂം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ വി അബ്ദുള്‍ഹമീദ് ഉദ്ഘാടനം ചെയ്തു. ആളൂക്കാരന്‍ ഗ്രൂപ്പ് സ്ഥാപകരായ ആളൂര്‍ ജോര്‍ജ്, മാര്‍ഗ്ഗരറ്റ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു . നവീകരിച്ച ആളൂക്കാരന്‍ സില്‍വര്‍ ജ്വല്ലറിയില്‍ ഇംപോര്‍ട്ടഡ് സില്‍വര്‍ കളക്ഷനുകള്‍ ലഭ്യമാണ്. വിവിധ മോഡലുകളിലുള്ള ഹാള്‍ മാര്‍ക്ക്ഡ് സില്‍വര്‍ പാദസരങ്ങളുടെ വിപുലമായ ശേഖരം ജ്വല്ലറിയില്‍ ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത ശൈലികള്‍, വിവാഹ വേളയില്‍ അണിയുന്നതിന് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആഭരണങ്ങള്‍, ഫ്യൂച്ചറിസ്റ്റിക് ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ എന്നിവ ലഭ്യമാണ്. ഇംപോര്‍ട്ടഡ് ആയ വിവിധയിനം മോഡലുകളില്‍ ടു ഇന്‍ വണ്‍ ആഭരണങ്ങളും ലഭ്യമാണ്. ഇ കൊമേഴ്സ് സൈറ്റ് ആയ ആളൂക്കാരന്‍ ഡോട്ട് കോം മുഖേന ഹാള്‍ മാര്‍ക്ക്ഡ് സില്‍വര്‍ പാദസരങ്ങള്‍ വിപണനം നടത്തുന്നുണ്ട്. ഉദ്ഘാടന ചടങ്ങില്‍ വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി ക്രിസ്മസ് കിറ്റുകള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷൈജ ഉദയകുമാര്‍, വാടാനപ്പള്ളി മാര്‍ച്ചന്‍സ് അസോസിയേഷന് പ്രസിഡന്റ് വി ആര് അരുണന്, ബി.എന്‍.ഐ ഇന്‍ഫിനിറ്റി ഗുരുവായൂര്‍ പ്രസിഡന്റ് ജോസഫ് മുട്ടത്ത്, ആളൂക്കാരന്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരായ ജയ്സണ്‍ ആളൂക്കാരന്‍ ജോമറിന് ആളൂക്കാരന്‍, ജീജു ആളൂക്കാരന്‍, ബിന്ദു ജയ്സണ്‍, ഫെര്‍ഡിനാന്റ് ജെ ആളൂര്‍, ഹെന്‍ഡ്രിക് ജെ. ആളൂര്‍ എന്നിവരും പങ്കെടുത്തു.