ശക്തമായ മഴയില്‍ വ്യാപക നാശം
തോളൂര്‍ വടക്കേ പോന്നൂര്‍ താഴം കോള്‍ പടവില്‍ ശക്തമായ മഴയില്‍ വ്യാപക കൃഷി നാശം. 52 ഏക്കറോളം നെല്‍കൃഷിക്കാണ് നാശം സംഭവിച്ചിട്ടുള്ളത്. 20 ദിവസം പ്രായമായ നെല്‍ ചെടികളാണ് പാടത്തുള്ളത്. ഉമ വിത്താണ് ഇവിടെ കൃഷി ചെയ്തിട്ടുള്ളത്. വെള്ളം വറ്റിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു