പകല്‍ കത്തുന്നു, രാത്രി കത്തുന്നില്ല!
കടപ്പുറം ഒന്‍പതാം വാര്‍ഡ് മേഖലയില്‍ സങ്കേതിക തകരാര്‍ മൂലം രാത്രിയില്‍ തെരുവ് വിളക്ക് കത്തുന്നില്ല. എന്നാല്‍ പകല്‍ സമയത്ത് വിളക്കുകള്‍ പ്രകാശിച്ചുനില്‍ക്കുകയാണ്. തെരുവ് വിളക്ക് കത്താനുള്ള ഓട്ടോമാറ്റിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് രാത്രിയില്‍ വിളക്ക് തെളിയാതിരിക്കുന്നത്. ഇഴ ജന്തുക്കളുടെ ശല്യമുള്ള സ്ഥലമാണ് രാത്രി ഇരുട്ടിലായിട്ടുള്ളത്. ട്യൂഷന് കഴിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്ന വഴി കൂടിയാണിത്. തെരുവ് വിളക്ക് കൃത്യമായി കത്തിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.