സ്ഥലം സൗജന്യമായി നല്കി
കടപ്പുറം വട്ടേക്കാട് വാര്‍ഡില്‍ ആരോഗ്യ ഉപകേന്ദ്രത്തിനായി മൂന്നര സെന്റ് സ്ഥലം സൗജന്യമായി നല്കി. വട്ടേക്കാട് സ്വദേശി ആര്.എം മുഹമ്മദാലിയാണ് സ്ഥലം നല്‍കിയത്. ബി.കെ.സി തങ്ങള്‍ റോഡിന് അവസാന ഭാഗത്താണ് സ്ഥലത്തിന്റെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ടി.എന്‍ പ്രതാപന് എംപി, ആധാരം മുഹമ്മദാലി യില്‍ നിന്നും സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ മുസ്ഥാക്കലി,. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂക്കന് കാഞ്ചന, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.പി മന്‍സൂര്‍ അലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഷിത കുണ്ടിയത്ത്, സി വി സുബ്രഹ്മണ്യന്, പഞ്ചായത്ത് അംഗങ്ങളായ ഷീജ രാധാകൃഷ്ണന്, അഡ്വ. നാസിഫ് മുഹമ്മദ്, എ വി അബ്ദുല്‍ ഗഫൂര്‍, സുനിത പ്രസാദ് എന്നിവര്‍ പങ്കെടുത്തു. ആര് എം മുഹമ്മദാലിക്ക് പഞ്ചായത്ത് ഉപഹാരം നല്കി.