ചേറ്റുവ – പെരിങ്ങാട് തണ്ണീര്‍തടം സംരക്ഷിത വനമാക്കരുത്
ചേറ്റുവ – പെരിങ്ങാട് തണ്ണീര്‍തടം സംരക്ഷിത വനമാക്കരുതെന്ന് മുല്ലശേരി പഞ്ചായത്ത്. സംരക്ഷിത വനമാക്കാനുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 234.18 ഏക്കര്‍ ഭൂമി സംരക്ഷിത വനമാക്കുന്നതിനാണ് വനം വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരുന്നത്. സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ഏകകണ്ഠമായാണ് പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടത്. യോഗത്തില്‍ പ്രസിഡന്റ് ശ്രീദേവി ജയരാജന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി ആലി പ്രമേയം അവതരിപ്പിച്ചു. റഹീസ നാസര്‍, ഷീബ വേലായുധന്, ക്ലമന്റ് ഫ്രാന്‍സിസ്, ടി.ജി. പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. സംരക്ഷിത വനമാക്കാനുള്ള നീക്കത്തിനെതിരെ മുല്ലശേരി, പാവറട്ടി പഞ്ചായത്തുകളില്‍ പ്രതിഷേധം ശക്തമാണ്.