കഞ്ചാവ് കേസില്‍ ഒരു വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു
അനധികൃതമായി 1.190 കിലോഗ്രാം കഞ്ചാവ് വില്‍പ്പനയ്ക്കായി കൈവശം വെച്ച കേസില്‍ മണലൂര്‍ സ്വദേശി സുഭാഷ് ചന്ദ്ര ബോസിന് ഒരുവര്‍ഷം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. സെഷന്‍സ് കോടതി ജഡ്ജ് കെ.വി. രജനീഷാണ് ശിക്ഷ വിധിച്ചത്. 2013 മെയ് 29ന് ഏനാമാവ് കെട്ടുങ്ങലില്‍ നിന്നാണ് പാവറട്ടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് ഡിനി ലക്ഷ്മണന് ഹാജരായി.