കഥക് ശില്‍പ്പശാല നടത്തി
ഭാരതീയ ക്ലാസിക്കല്‍ കലാരൂപങ്ങളുട തനിമ നിലനിര്‍ത്തി പുതുതലമുറയിലേക്ക് പകര്‍ന്ന് നല്‍കാനായി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കഥക് ശില്‍പ്പശാല നടത്തി. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സന്നദ്ധ സഘടനയായ സ്പിക്മാക്കെയുടെ സഹകരണത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ശിപ്ര ജോഷി, ആതിര എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി. പരിചിതമല്ലാത്ത കലാരൂപത്തെ അടുത്തറിയാനുള്ള ഒരു അസുലഭ അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. വിദ്യാര്‍ത്ഥികളും കഥക് അവതരണത്തില്‍ പങ്കാളികളായി.