ലോകകപ്പിന്റെ ആവേശം നാടുമുഴുവന്‍ എത്തിച്ച് തിരുനാള്‍ ആഘോഷ കമ്മിറ്റി
ലോകകപ്പിന്റെ ആവേശം നാടുമുഴുവന്‍ എത്തിച്ച് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷ കമ്മിറ്റിയും കെ.സി.വൈ.എമും. ലോകകപ്പ് ആഘോഷറാലി നടത്തിയും ആയിരം ഗോളുകള്‍ അടിച്ചുമാണ് ലോകകപ്പ് ആവേശം ഇടവക മുഴുവനും എത്തിച്ചത്. നൂറുകണക്കിന് കുട്ടികളും, യുവാക്കളും മുതിര്‍ന്നവരും അണിനിരന്ന റാലി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സി വി പാപ്പച്ചന് ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന് ആദ്യ ഗോള്‍ അടിച്ചു. വികാരി ഫാദര്‍ വില്‍സണ്‍ പിടിയത്ത് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി സ്റ്റീഫന്‍ അറക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി ഡി ജോസ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ സി.ജെ സ്റ്റാന്‍ലി, കെസിവൈഎം പ്രസിഡണ്ട് ബിബിന്‍ സെബി, കൈകാരന്മാരായ എ.സി ജയിംസ്, പി.ജെ ജോസന്, പി വി വിന്‍സന്റ്, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍മാരായ ജസ്റ്റിന് തോമസ്, പിസി ജോയ്സണ്‍, സി.സി ജോസഫ്, ഒ.വി ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.