പാടൂര്‍ സ്കൂളിന്റെ അഭിമാനതാരമായി ‘മിസ്ബ ഷാനവാസ്’ സംസ്ഥാന കലോത്സവത്തിലേക്ക്
പാടൂര്‍ അലീമുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്കൂളിന്റെ അഭിമാനതാരമായി ‘മിസ്ബ ഷാനവാസ്’ സംസ്ഥാന കലോത്സവത്തിലേക്ക്. ഇരിങ്ങാലക്കുടയില്‍ നടന്ന റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിലെ ഇംഗ്ലീഷ് പ്രസംഗ മത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് മിസ്ബ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയത്. റേസിസം ഇന്ത്യയില്‍ എന്ന വിഷയത്തിലാണ് പത്താം ക്ലാസുകാരിയായ മിസ്ബ കലോത്സവവേദിയില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. ഇംഗ്ലീഷ് പ്രസംഗത്തില്‍ മുല്ലശ്ശേരി ഉപജില്ലയില്‍ നിന്ന് ആദ്യമായാണ് ഒരു മത്സരാര്‍ത്ഥി സംസ്ഥാനതലത്തിലേക്ക് പങ്കെടുക്കുന്നത്. കോഴിക്കോടു നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെയക്കാമെന്ന ആത്മവിശ്വസതിലാണ് മിസ്ബ.