ഓംബുഡ്സ്മാന് വ്യാപക ക്രമക്കേട് കണ്ടെത്തി
തൊഴിലുറപ്പു പദ്ധതിയില്‍ ഓംബുഡ്സ്മാന് വ്യാപക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ഭരണ സമിതി രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഒരേ സമയം ആശാ വര്‍ക്കറുടേയും, തൊഴിലുറപ്പിന്റെയും വേതനം കൈപ്പറ്റിയ പഞ്ചായത്ത് അംഗം രാജി വെക്കണമെന്നും ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫിസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മഹിളാ കോണ്‍ഗ്രസ് നേതാവ് ബീന തുളസി നല്കിയ പരാതിയെ തുടര്‍ന്നാണ് ഓംബുഡ്സ്മാന് അന്വേഷണം നടത്തിയത്. പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഡി.സി.സി അംഗം ഇര്‍ഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കാര്യാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സി.എ ഗോപാലകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. ബീന തുളസീദാസ്, പഞ്ചായത്തംഗം ബാബു ചെമ്പന്‍,അക്ബര്‍ ചേറ്റുവ, സുനില്‍ നെടുമാട്ടുമ്മല്‍, ലത്തീഫ് കെട്ടുമ്മല്‍ എന്നിവര്‍ നേതൃത്വം നല്കി.