മുല്ലശ്ശേരി ബ്ലോക് കേരളോത്സവം
മുല്ലശ്ശേരി ബ്ലോക് കേരളോത്സവം പ്രസിഡണ്ട് ലതി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നിഷ സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന്മാരായ ഷാജു അമ്പലത്ത്, ഇ.വി. പ്രബീഷ്, ലീന ശ്രീകുമാര്‍, മിനി ലിയോ, കെ.എ. സതീഷ്, സെക്രട്ടറി സി.എം അനീഷ് എന്നിവര്‍ സംസാരിച്ചു അത്ലറ്റിക്സ്, ക്രിക്കറ്റ്, മത്സരങ്ങള്‍ മുല്ലശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് നടക്കുന്നത്. ഫുട്ബോള്‍, വോളി ബോള്‍ എന്നിവക്ക് ഏനാമാവ് സെന്റ് ജോസഫ് സ്കൂളാണ് വേദി. കലാ സാഹിത്യമത്സരങ്ങള്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും, .സമാപന സമ്മേളനം മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്യും.