ആനയിടഞ്ഞ് വൈറലായി
ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വിവാഹ ഫോട്ടോ ഷൂട്ട് നടക്കുന്നതിനിടെയാണ് ആനയിടഞ്ഞ ദൃശ്യങ്ങളാണ് വൈറലായത്. കൊമ്പന് ദാമോദര്‍ദാസ് ഒന്നാം പാപ്പാന് എ.വി. രാധാകൃഷ്ണനെ തട്ടിവീഴ്ത്തി കൊമ്പിലെടുക്കുന്നത് ദൃശ്യത്തിലുണ്ട്. കൊമ്പില്‍ കോര്‍ത്ത മുണ്ടഴിഞ്ഞുവീണാണ് പാപ്പാന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. നവംബര്‍ 10ന് നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.