മെഷീന് തകരാറില്‍; സമയം പുന:ക്രമീകരിച്ചു
ഇ പോസ് മെഷീന് തകരാറിലായതിനെ തുടര്‍ന്ന് ഈ മാസം 30 വരെ സംസ്ഥാനത്ത് റേഷന്‍ സമയം പുന:ക്രമീകരിച്ചു. ഇ പോസ് മെഷിന്റെ തകരാറ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സമയം പുന:ക്രമീകരിച്ചിട്ടുള്ളത്. ജില്ല അടിസ്ഥാനത്തില്‍ രാവിലെയും ഉച്ചയ്ക്കുമായാണ് സമയ പുന:ക്രമീകരണം നടത്തിയിട്ടുള്ളത്. തൃശൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, ആലപ്പുഴ, പത്തനംത്തിട്ട, കൊല്ലം എന്നി ഏഴ് ജില്ലകളില്‍ വെള്ളി, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെയും ശനി, ചൊവ്വ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 7 വരെയുമാണ് റേഷന്‍ വിതരണം നടത്തുക. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ഏറണാകുളം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളി, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെയും, ശനി, ചൊവ്വ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 7 വരെയുമാണ് റേഷന്‍ വിതരണം നടക്കുക. ഇടപാടുകളുടെ എണ്ണം കുറച്ച് സെര്‍വറിന്റെ തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനം സുഗമമാക്കുന്നതിനാണ് സമയ ക്രമീകരിച്ചിരിക്കുന്നത്. അതേ സമയം റേഷന്‍ വിതരണം ചെയ്തതിന് വ്യാപാരികള്‍ക്കുള്ള കമ്മീഷന് കുടിശ്ശിഖ വരുത്തിയതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച്ച മുതല്‍ നടത്താനിരുന്ന സമരം സംയുക്ത സമര സമിതി പിന്‍വലിച്ചു. ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റി വെച്ചത്