മിച്ചഭൂമി കുളം നാടിന് സമര്‍പ്പിച്ചു
എളവള്ളി പഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ നിലവിലുണ്ടായിരുന്ന മിച്ചഭൂമി കുളം പുനരുദ്ധാരണം നടത്തി നാടിന് സമര്‍പ്പിച്ചു. ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുളം നവീകരിച്ചത്.പതിനഞ്ചാം ധനകാര്യ കമ്മീഷന് ഗ്രാന്റില്‍ നിന്നും 24 ലക്ഷം രൂപ ചെലവ് ചെയ്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കുളത്തിന്റെ ചുറ്റുഭാഗം കരിങ്കല്‍ കെട്ടി പടവുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മുകള്‍ഭാഗത്തായി കൈവരികള്‍ സ്ഥാപിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നവീകരിച്ച കുളം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എന്‍.ബി.ജയ അധ്യക്ഷയായി. ബിന്ദു പ്രദീപ്, കെ.ഡി.വിഷ്ണു, ടി.സി.മോഹനന്, പി.എം.അബു, ഷാലി ചന്ദ്രശേഖരന്, സുന്ദരന്‍ കരുമത്തില്‍ എന്നിവര്‍ സംസാരിച്ചു.