താരശോഭയോടെ അള്‍ട്ടിമ പ്രോട്ടെക്
ഗുരുവായൂര്‍ നോബിള്‍ ഹാര്‍ഡ് വെയറില്‍ താരശോഭയോടെ അള്‍ട്ടിമ പ്രോട്ടെക് ഡിസ്പ്ലേ ലോഞ്ചിങ് സെറിമണി നടന്നു. പ്രശസ്ത സിനിമ ആര്‍ടിസ്റ്റ് ദുര്‍ഗ കൃഷ്ണയുടെ സാന്നിധ്യത്തിലാണ് നക്ഷത്ര തിളക്കത്തോടെ ആഘോഷങ്ങള്‍ നടന്നത്. ഏഷ്യന്‍ പെയിന്റുമായി ചേര്‍ന്നാണ് ഡിസ്പ്ലേ ലോഞ്ചിങ് നടന്നത്. ദുര്‍ഗ കൃഷ്ണക്ക് പുറമെ ഏഷ്യന്‍ പെയിന്റ് റീജണല്‍ മാനേജര്‍ പ്രദീപ് കെ പിള്ള, ഏരിയ മാനേജര്‍ ബിനോയ് ജോസ്, സീനിയര്‍ സെയില്‍സ് ഓഫീസര്‍ റിജോ അലക്സ്, നോബിള്‍ ഹാര്‍ഡ് വെയേഴ്സ് മാനേജിങ് ഡയറക്ടര്‍മാരായ കെ.ഡി. ആന്റോ, മേരി ആന്റോ, നവീന്‍ ആന്റോ എന്നിവര്‍ സന്നിഹിതരായിരുന്നു. ബി.എന്‍.ഐ അംഗങ്ങളും പെയിന്റിങ് കോണ്ട്രാക്ടര്മാരും ചടങ്ങിലെ വിശിഷ്ട വ്യക്തിത്വങ്ങളായിരുന്നു. കേരളത്തിലെ ചുരുക്കം സ്ഥാപനങ്ങളിലാണ് സെലിബ്രിറ്റിയുടെ സാന്നിധ്യത്തില്‍ ലോഞ്ചിങ് ചടങ്ങ് നടക്കുന്നത്. തൃശൂര്‍ – പാലക്കാട് ഡിപ്പോയുടെ കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഷോപ്പുകളില്‍ മാത്രമാണ് ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഏഷ്യന്‍ പെയിന്റിന്റെ ലക്ഷ്വറി ഇമല്ഷനായ അള്‍ട്ടിമ പ്രോടെക് ഏറ്റവും കൂടുതലായി പര്‍ച്ചേസ് ചെയ്തതിനാലാണ് നോബിളിന് ഈ അവസരം ലഭിച്ചത്. പത്ത് വര്‍ഷ വാറന്റിയും ആറ് വര്‍ഷത്തെ വാട്ടര്‍ പ്രൂഫിങ് വാറന്റിയുമെല്ലാം അള്‍ട്ടിമ പ്രൊടെകിന്റെ പ്രത്യേകതകളാണ്. 44 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് നോബിള്‍ ഹാര്‍ഡ് വെയര്‍. മിതമായ നിരക്കും ഗുണമേന്മയും വിശ്വസ്തതയും നോബിള്‍ ഹാര്‍ഡ് വെയറിന്റെ പ്രത്യേകതകളാണ്.