ആവശ്യമായ വെള്ളമില്ല
ഏലമുത കോല്‍പ്പടവില്‍ വിത തുടങ്ങിയെങ്കിലും ആവശ്യമായ വെള്ളം ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍. കഴിഞ്ഞ ദിവസമാണ് 310 ഏക്കര്‍ പാടത്തി വിത തുടങ്ങിയത്. ചാലുകളിലെ ജലനിരപ്പ് കുറഞ്ഞതും ചണ്ടിനിറഞ്ഞതും മൂലമാണ് ആവശ്യമായ വെള്ളം ലഭിക്കാതിരിക്കുന്നത്. ഈ മാസം 25 നുള്ളില്‍ വിത പൂര്‍ത്തീകരിക്കാനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ആവശ്യമായ വെള്ളം ഇല്ലാത്തതിനാല്‍ പൂട്ടി നിരത്തല്‍ ആശങ്കയിലാണ്. ആവശ്യമായ വെള്ളം ലഭിക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് കോള്പാടവ് പ്രസിഡണ്ട് എം എ വാസുദേവന്‍ ആവശ്യപ്പെട്ടു,