തെരുവ് നായ ശല്യം രൂക്ഷം
കടപ്പുറം പഞ്ചായത്തില്‍ തെരുവ് നായ ശല്യം രൂക്ഷം. തെരുവ് നായ്ക്കള്‍ വീണ്ടും ആടുകളെ കൊന്നു. അഞ്ചങ്ങാടി വളവ് ആര്.വി. സെയ്തു മുഹമ്മദ് ഹാജിയുടെ ഗര്ഭിണിയായതടക്കമുള്ള മൂന്ന് ആടുകളെയാണ് നായ്ക്കള്‍ കൊന്നത്. ചൊവ്വാഴ്ച പുലര്‍ച്ച നാലോടെയാണ് സംഭവം. ഷീറ്റ് വലയും ഇട്ട് മൂടിയ കൂടിന്റെ വാതില്‍ പൊളിച്ചാണ് നായ്ക്കള്‍ അകത്ത് കടന്നത്. ഒരാഴ്ച മുന്‍പ് രണ്ട് ആടുകളെ ഇതുപോലെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു