ഖത്തര്‍ ലോകകപ്പിനെ വരവേറ്റ് നാട്; ഏനാമാവില്‍ ഘോഷയാത്ര സംഘടിപ്പിച്ചു.
ഖത്തര്‍ ലോകകപ്പിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഇക്ക്വവ ഖത്തര്‍ കൂട്ടായ്മയും കെട്ടുങ്ങല്‍ ഗ്രാമവും സംയുക്തമായി ഘോഷയാത്ര സംഘടിപ്പിച്ചു. വിവിധ കലാരൂപങ്ങള്‍ അണിനിരന്ന ഘോഷയാത്രയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഏനാമാക്കല്‍ നഹറു പാര്‍ക്കില്‍ നിന്ന് തുടങ്ങിയ റോഡ് ഷോയില്‍ ഒട്ടകവും കുതിരകളും ഉള്‍പ്പെടെ മണലാരണ്യത്തേ അനുസ്മരിപ്പിക്കുന്ന നിരവധി കലാരൂപങ്ങളും അണിനിരന്നു. ആയിരങ്ങള്‍ ഖത്തറിന്റെ ദേശീയ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് റോഡ് ഷോയില്‍ അണിനിരന്നത്. കരുവന്തല സെന്ററിലൂടെ സഞ്ചരിച്ച് കെട്ടുങ്ങല്‍ സെന്ററിലെ പ്രത്യകം സജ്ജമാക്കിയ ഖത്തര്‍ പവലിയനില്‍ റോഡ് ഷോ സമാപിച്ചു. തുടന്ന് സൂഫി ഡാന്‍സ്, അറേബ്യന്‍ ഡാന്‍സ് എന്നിവ അരങ്ങേറി. വേള്‍ഡ് കപ്പിന്റെ തല്‍സമയ സംരക്ഷണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.