ലേസ് ബോട്ടിക്ക് കൂടുതല്‍ കളക്ഷനുകളോടെ നവീകരിച്ച് പ്രവര്‍ത്തനം തുടങ്ങി
എട്ട് വര്‍ഷത്തെ പാരമ്പര്യമുള്ള സെന്റ് ജോസഫ്സ് ലേസ് ബോട്ടിക്ക് കൂടുതല്‍ കളക്ഷനുകളോടെ നവീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. പാവറട്ടി വിയാര്‍ ബില്‍ഡിങിലാണ് സെന്റ് ജോസഫ്സ് ലേസ് ബോട്ടിക്ക് പ്രവര്‍ത്തിക്കുന്നത്. പാവറട്ടി സെന്റ് ജോസഫ്സ് തീര്‍ഥകേന്ദ്രം വികാരി ഫാ. ജോണ്സന് ഐനിക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍, വാര്‍ഡ് അംഗം ഷീബ തോമസ്, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എ.ജെ. വര്‍ഗീസ്, സ്ഥാപന ഉടമ വി.പി. ജോണ്സന് എന്നിവര്‍ സന്നിഹിതരായിരുന്നു. ആധുനിക ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് മോടി കൂട്ടുവാന്‍ ലേസ്, എംബ്രോറിഡറി ഐറ്റംസ്, റണ്ണിങ് മെറ്റീരിയല്‍സ് എന്നിവയുടെ വിപുലമായ ശേഖരമാണ് പാവറട്ടി മെയിന്‍ റോഡിലുള്ള സെന്റ് ജോസഫ്സ് ലേസ് ബോട്ടിക്കിലുള്ളത്.