നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുകളില്‍നിന്ന് കിണറ്റിലേക്ക് വീണ് യുവാവ്മരിച്ചു.
നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുകളില്‍നിന്ന് കിണറ്റിലേക്ക് വീണ് മുല്ലശേരി സ്വദേശിയായ യുവാവ് മരിച്ചു. മുല്ലശ്ശേരി ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടിന് സമീപം കെട്ടിടനിര്‍മാണത്തൊഴിലാളിയായ അടിയാറ ബബീഷാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലിന് അരിമ്പൂര്‍ കൈപ്പിള്ളിയിലാണ് സംഭവം. നാലാംകല്ലിലുള്ള വ്യക്തിയുടെ വീടിന്റെ വാര്‍ക്കപണി നടന്നിരുന്നു. മഴയുടെ സൂചന കണ്ടതോടെ ടാര്‍പായ ഇടാനുള്ള ശ്രമത്തിനിടെ കാല് തെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നു. സംസ്കാരം നടത്തി. ഭാസ്കരന്, സീതാലക്ഷ്മി എന്നിവരാണ് മാതാപിതാക്കള്‍. മുല്ലശേരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ചന്ദ്രകല സഹോദരിയാണ്.