മത്സ്യഭവനും, ക്ഷേമനിധി ഓഫീസും പുന്നയൂര്‍ പഞ്ചായത്തിലേക്ക് മാറ്റിയത് തൊഴിലാളികള്‍ക്ക് ദുരിതമായി.
കടപ്പുറം പഞ്ചായത്തിലേയും ചാവക്കാട് നഗരസഭയിലെ തൊഴിലാളികള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഓഫീസുകളില്‍ എത്തേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. പുന്നയൂരിലേക്ക് മാറ്റിയ ഓഫീസുകള്‍ ബ്ലാങ്ങാട് മേഖലയിലേക്ക് മാറ്റണമെന്ന് ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.ആര് ബൈജു അധ്യക്ഷത വഹിച്ചു.