ഒരുമനയൂര്‍ ടോറസ് നിയന്ത്രണം വിട്ട് ചായക്കടയും ലോട്ടറി കടയും വൈദ്യുത പോസ്റ്റുകളും തകര്‍ത്തു.
തിങ്കളാഴ്ച പുലര്‍ച്ചേ രണ്ടു മണിയോടെയാണ അപകടമുണ്ടായത്. ചാവക്കാട് ഭഗത്തേക്ക് പോകുകയായിരുന്ന് ടോറസാണ് നിയന്ത്രണം വിട്ടത്. പോസ്റ്റുകള്‍ തകര്‍ന്ന് വൈദ്യുത കമ്പികള്‍ പൊട്ടിവീണു. കേരള വിഷന്റെ നെറ്റ് വര്‍ക്കും തകരാറിലായി. പുതുവീട്ടില്‍ റിയാസിന്റെ ചായക്കടയും മീന്‍ തട്ടുമാണ് തകര്‍ന്നത്. ഒരു ലക്ഷം രൂപയോളം നഷ്ടം ഉണ്ടായതായി റിയാസ് പറഞ്ഞു.