ഒരുമനയൂര്‍ ലിറ്റില്‍ ഫ്ലവര്‍ ദേവാലയത്തിലെ തിരുനാള്‍ ഭക്തിസാന്ദ്രം.
രാവിലെ നടന്ന ആഘോഷമായ പാട്ട് കുര്‍ബാനയ്ക്ക് ഫാദര്‍ വിന്‍സണ്‍ പിടിയത് മുഖ്യകാര്‍മ്മികനായി. ഫാദര്‍ ഫ്രാന്‍സിസ് പുത്തൂര്‍ സന്ദേശം നല്കി. ഫാദര്‍ ഏബിള്‍ ചിറമല്‍ സഹകാര്‍മികനായി. തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. രാത്രി എഴുന്നള്ളിപ്പ് സമാപനം വര്‍ണമഴ എന്നിവയുണ്ടാകും.